Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Junior Ntr

എ​നി​ക്ക് ഇ​ഷ്ട​മു​ള്ള ചു​രു​ക്കം ചി​ല ന​ട​ന്മാ​രി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് ഫ​ഹ​ദ് സ​ർ ആ​ണ്: ജൂ​നി​യ​ർ എ​ൻ​ടി​ആ​ർ  

 

ഫ​ഹ​ദ് ഫാ​സി​ലി​നെ​ക്കു​റി​ച്ച് വൈ​കാ​രി​ക​മാ​യ പ്ര​സം​ഗ​വു​മാ​യി ജൂ​നി​യ​ർ എ​ൻ​ടി​ആ​ർ. ഫ​ഹ​ദി​നൊ​പ്പം വേ​ദി പ​ങ്കി​ട​നാ​യ​തി​ൽ വ​ള​രെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ന്ന ‘ഡോ​ണ്ട് ട്ര​ബി​ൾ ദ് ​ട്ര​ബി​ൾ’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രീ-​റി​ലീ​സ് ച​ട​ങ്ങി​ൽ വ​ച്ചാ​യി​രു​ന്നു ഈ ​നി​മി​ഷ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

‘‘കോ​വി​ഡ് കാ​ല​ത്ത് ന​മ്മ​ൾ എ​ല്ലാ​വ​രും ഏ​റെ ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ട്ട സ​മ​യ​ത്താ​ണ്, ആ ​മ​ഹാ​മാ​രി​ക്കാ​ല​ത്ത് ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ സി​നി​മ​ക​ൾ ഇ​ന്ത്യ​യി​ലു​ട​നീ​ള​മു​ള്ള പ്രേ​ക്ഷ​ക​രി​ലേ​ക്ക് അ​ദ്ദേ​ഹ​ത്തെ കൂ​ടു​ത​ൽ അ​ടു​പ്പി​ച്ചു.

ലോ​കം വ​ലി​യ പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​യ ആ ​കാ​ല​ഘ​ട്ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ്രി​യ​പ്പെ​ട്ട​വ​രെ ന​ഷ്ട​മാ​യി. അ​ത്ത​ര​മൊ​രു ദു​രി​ത​കാ​ല​ത്ത് പ​തി​യെ ഓ​രോ വീ​ട്ടി​ലേ​ക്കും ക​ട​ന്നു​വ​ന്ന പ്ര​തി​ഭ​യാ​യി​രു​ന്നു ഫ​ഹ​ദ് ഫാ​സി​ല്‍ സ​ർ.

അ​ദ്ദേ​ഹ​ത്തി​ന്‍റെ 'ബാം​ഗ്ലൂ​ർ ഡെ​യ്സ്' എ​ന്ന സി​നി​മ​യാ​ണ് ഞാ​ൻ ആ​ദ്യം ക​ണ്ട​ത്. അ​തി​നു​ശേ​ഷ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ന​യം ഞാ​ൻ നി​രീ​ക്ഷി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. എ​നി​ക്ക് ഏ​റെ ഇ​ഷ്ട​മു​ള്ള ചു​രു​ക്കം ചി​ല ന​ട​ന്മാ​രി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് നി​ൽ​ക്കു​ന്ന​ത് ഫ​ഹ​ദ് സ​ർ ആ​ണ്.

താ​ങ്ക​ളോ​ടൊ​പ്പം ഈ ​വേ​ദി പ​ങ്കി​ടാ​ൻ ക​ഴി​ഞ്ഞ​തി​ൽ എ​നി​ക്ക് വ​ലി​യ അ​ഭി​മാ​ന​മു​ണ്ട്. ഒ​രു ന​ട​നെ​ന്ന നി​ല​യി​ലും ഒ​രു സ​ഹോ​ദ​ര​നെ​ന്ന നി​ല​യി​ലും ഞാ​ൻ താ​ങ്ക​ളെ ഏ​റെ ബ​ഹു​മാ​ന​ത്തോ​ടെ​യാ​ണ് നോ​ക്കി​ക്കാ​ണു​ന്ന​ത്. 

ഇ​ന്ത്യ​യി​ലെ ത​ന്നെ ഏ​റ്റ​വും അ​ഭി​മാ​ന​ക​ര​മാ​യ ന​ട​ന്മാ​രി​ൽ ഒ​രാ​ളാ​യ താ​ങ്ക​ൾ​ക്കൊ​പ്പം നി​ൽ​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. 'ഡോ​ണ്ട് ട്ര​ബി​ൾ ദ് ​ട്ര​ബി​ൾ' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ഒ​രു പ്ര​ധാ​ന ന​ട​നാ​യി തെ​ലു​ങ്കി​ലേ​ക്ക് അ​ര​ങ്ങേ​റു​ന്ന ഫ​ഹ​ദ് സാ​റി​ന് ഇ​തൊ​രു അ​വി​സ്മ​ര​ണീ​യ​മാ​യ ചി​ത്ര​മാ​യി മാ​റ​ട്ടെ എ​ന്നും സി​നി​മ വ​ലി​യ വി​ജ​യ​മാ​ക​ട്ടെ എ​ന്നും ഞാ​ൻ ദൈ​വ​ത്തോ​ട് പ്രാ​ർ​ഥി​ക്കു​ന്നു.’’ ജൂ​നി​യ​ർ എ​ൻ ടി ​ആ​ർ പ​റ​ഞ്ഞു. 

ച​ട​ങ്ങി​ൽ നി​ർ​മ്മാ​താ​വാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന എ​സ്.​എ​സ്. കാ​ർ​ത്തി​കേ​യ​യെ​ക്കു​റി​ച്ചും രാ​ജ​മൗ​ലി​യു​ടെ കു​ടും​ബ​വു​മാ​യു​ള്ള 25 വ​ർ​ഷ​ത്തെ സൗ​ഹൃ​ദ​ത്തെ​ക്കു​റി​ച്ചും സം​സാ​രി​ക്കു​മ്പോ​ൾ എ​ൻ.​ടി.​ആ​ർ ഏ​റെ വൈ​കാ​രി​ക​നാ​യി. 

ത​ന്‍റെ ക​രി​യ​റി​ലെ ആ​ദ്യ ചി​ത്ര​മാ​യ 'നി​ന്നു ചൂ​ഡാ​ല​നി'​യു​ടെ പൂ​ജാ​ച്ച​ട​ങ്ങി​ൽ കു​ടും​ബാം​ഗ​ങ്ങ​ളാ​രും കൂ​ടെ​യി​ല്ലാ​തെ ത​നി​ച്ചു നി​ൽ​ക്കേ​ണ്ടി വ​ന്ന അ​നു​ഭ​വ​ങ്ങ​ൾ അ​ദ്ദേ​ഹം ഓ​ർ​ത്തെ​ടു​ത്തു. ‘‘അ​ന്ന് ആ​രും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നി​ല്ലാ​തെ ഒ​റ്റ​പ്പെ​ട്ടു​പോ​യ​പ്പോ​ൾ ദൈ​വം എ​നി​ക്ക് ത​ന്ന കു​ടും​ബ​മാ​ണ് രാ​ജ​മൗ​ലി​യു​ടേ​തും  കീ​ര​വാ​ണി ഗാ​രു​വി​ന്‍റേ​തും. 17-ാം വ​യ​സ്സി​ൽ 'സ്റ്റു​ഡ​ന്‍റ് ന​മ്പ​ർ 1' ചെ​യ്യു​മ്പോ​ൾ കാ​ർ​ത്തി​കേ​യ​യ്ക്ക് ഒ​മ്പ​ത് വ​യ​സ്സാ​യി​രു​ന്നു. എ​നി​ക്ക് ഒ​രു അ​നി​യ​നു​ണ്ടെ​ങ്കി​ൽ അ​ത് കാ​ർ​ത്തി​കേ​യ മാ​ത്ര​മാ​ണ്.

എ​ന്‍റെ സി​നി​മ​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട് ത​ക​ർ​ന്നു​നി​ന്ന കാ​ല​ത്ത് എ​നി​ക്ക് ത​ണ​ലാ​യി നി​ന്ന​ത് അ​വ​നാ​ണ്. രാ​ജ​മൗ​ലി​യു​ടെ ബാ​ഹു​ബ​ലി, ആ​ർ.​ആ​ർ.​ആ​ർ തു​ട​ങ്ങി​യ സി​നി​മ​ക​ളു​ടെ വ​ലി​യ വി​ജ​യ​ങ്ങ​ൾ​ക്ക് പി​ന്നി​ലും കാ​ർ​ത്തി​കേ​യ​യു​ടെ പ​ങ്ക് വ​ലു​താ​ണ്. ഇ​ന്ന് അ​വ​ൻ നി​ർ​മ്മാ​താ​വാ​യി മാ​റു​മ്പോ​ൾ എ​ന്നെ പി​ന്തു​ണ​ച്ച​തു​പോ​ലെ എ​ല്ലാ​വ​രും കാ​ർ​ത്തി​കേ​യ​യെ​യും പി​ന്തു​ണ​യ്ക്ക​ണം,’’ എ​ൻ.​ടി.​ആ​ർ പ​റ​ഞ്ഞു.

Latest News

Corehub Up